ത്രിവേണി സംഗമത്തിൽ പൂജ നടത്തി പ്രിയങ്ക ഗാന്ധി ഗംഗ യാത്ര ആരംഭിച്ചു

  • 23
    Shares

എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തിൽ ഗംഗാ നദിയിൽ പൂജ നടത്തിയ ശേഷമാണ് പ്രിയങ്കയുടെ ഗംഗ യാത്രക്ക് തുടക്കമായത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് യാത്ര

പ്രയാഗ് രാജിൽ നിന്നും വാരണാസിയിലേക്ക് മൂന്ന് ദിവസത്തെ ബോട്ട് യാത്രാണ് പ്രിയങ്ക നടത്തുന്നത്. യാത്രക്കിടെ വിദ്യാർഥികളുമായി പ്രിയങ്ക സംവദിക്കും. 140 കിലോമീറ്റർ ദൂരമാണ് നദിയിലൂടെ പ്രിയങ്ക മൂന്ന് ദിവസത്തിനുള്ളിൽ സഞ്ചരിക്കുക. ഗംഗാ തീരത്ത് താമസിക്കുന്ന സാധാരണക്കാരുടെയും ദളിത് വിഭാഗങ്ങളുടെയും ദുരിതം നേരിട്ടറിയുകയാണ് ലക്ഷ്യം. മോദിയുടെ തകർന്നുപോയ ഗംഗാ ശുചീകരണ വാഗ്ദാനവും യാത്രക്കിടെ പ്രിയങ്ക പ്രചാരണ വിഷയമാക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *