24 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം; ഒടുവിൽ സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്കക്ക് അനുമതി

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്ത് പേരെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ മരിച്ചവരുടെ ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്കയെ തടഞ്ഞ സംഭവത്തിൽ അധികൃതർ മുട്ടുകുത്തി. 24 മണിക്കൂർ നീണ്ട പ്രിയങ്ക ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിനൊടുവിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ അധികൃതർ അനുമതി നൽകി.

ഇന്നലെ സോൻഭദ്രയിലേക്കുള്ള യാത്രാമധ്യേ മിർസാപൂരിൽ വെച്ചാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പ്രതിഷേധം ആരംഭിച്ചതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചുനാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇവിടെയും പ്രിയങ്ക ഗാന്ധി കുത്തിയിരിപ്പ് തുടരുകയായിരുന്നു. സമവായ ചർച്ചകൾക്ക് വഴങ്ങാതെ വന്നതോടെ ഗസ്റ്റ് ഹൗസിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ പകരം വീട്ടി. എന്നാൽ മൊബൈൽ വെളിച്ചത്തിൽ ഇവർ പ്രതിഷേധം തുടരുകയായിരുന്നു

സംഭവം രാജ്യവ്യാപകമായി ചർച്ചക്ക് വഴിവെച്ചതോടെയാണ് അധികൃതർ വഴങ്ങിയത്. തുടർന്ന് മരിച്ചവരുടെ ബന്ധുക്കളെ മിർസാപൂരിലെത്തിച്ച് പ്രിയങ്കയുമായി കാണാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കളിൽ കുറച്ചുപേരെ മാത്രമാണ് തന്നെ കാണാൻ അനുവദിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു.

ഇതിനിടെ സോൻഭദ്രയിലേക്ക് തിരിച്ച തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സംഘത്തെ വാരണാസി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ഇവരും വിമാനത്താവളത്തിലിരുന്നു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് സ്ത്രീകൾ അടക്കം 10 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രാമമുഖ്യൻ യാഗ്യദത്തിന്റെ അനുയായികളാണ് ദളിതരടക്കമുള്ളവർക്ക് നേരെ നിറയൊഴിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *