ഇന്ദിരാ ഗാന്ധി എന്റെ ഹോം വർക്കെടുത്ത് തോണിയുണ്ടാക്കി, നെഹ്‌റു എന്റെ കടലാസ് കട്ടെടുത്തു; മോദിയെ ട്രോളി പ്രിയങ്ക ഗാന്ധി

എന്തിനും ഏതിനും ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും കുറ്റം പറയുന്ന പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദിയെ ട്രോളി പ്രിയങ്ക ഗാന്ധി. ഹോം വർക്ക് ചെയ്യാത്തതിന് ബാലിശമായ കാരണങ്ങൾ പറയുന്ന സ്‌കൂൾ കുട്ടിയെ പോലെയാണ് മോദി. മോദിയോട് എന്തെങ്കിലും ചോദിച്ചാൽ നെഹ്‌റു എന്റെ കടലാസ് എടുത്തു, ഇന്ദിരാ ഗാന്ധി എന്റെ ഹോം വർക്കെടുത്ത് തോണിയുണ്ടാക്കി എന്നൊക്കെയുള്ള പരാതിയാണ് കേൾക്കുക എന്നും പ്രിയങ്ക പരിഹസിച്ചു

കഴിഞ്ഞ 47 വർഷമായി ഞാൻ ഡൽഹിയിൽ താമസിക്കുന്നുണ്ട്. മെഹ്‌റോളി മുതൽ മജ്‌നു കാ ടില്ല വരെ ഡൽഹിയെ എനിക്കറിയാം. എന്നാൽ കല്യാൺ മാർഗിലെ ഔദ്യോഗിക വസതി മാത്രമേ മോദിക്കറിയു. അദ്ദേഹം ഡൽഹിയിൽ വന്നിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളു. താങ്കൾ നൽകിയ വ്യാജ വാഗ്ദാനങ്ങളുടെ പേരിൽ ഇവിടുത്തെ ജനങ്ങളെ സമീപിക്കാൻ ധൈര്യമുണ്ടോയെന്ന് മോദിയെ വെല്ലുവിളിക്കുന്നതായും പ്രിയങ്ക പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *