വാരണാസിയിൽ മോദിയെ നേരിടാൻ പ്രിയങ്ക എത്തും; മത്സരിക്കാൻ സന്നദ്ധത അറിയിച്ചു

Loading...
  • 136
    Shares

നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് വാരണാസിയിൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

മെയ് 19നാണ് വാരണാസിയിൽ തെരഞ്ഞെടുപ്പ്. പ്രചാരണ ചുമതലയുള്ളതിനാൽ പ്രിയങ്ക മത്സരിക്കേണ്ടെന്നായിരുന്നു നേതൃത്വം ആദ്യമെടുത്ത തീരുമാനം. എന്നാൽ വാരണാസിയിലെ തെരഞ്ഞെടുപ്പ് അവസാന ഘട്ടമായതിനാൽ പ്രചാരണത്തിന് തടസ്സമാകില്ലെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് രാഹുൽ തീരുമാനമെടുത്തേക്കും.

വാരാണാസിയിൽ ബിഎസ്പി-എസ്പി സഖ്യവും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. പ്രിയങ്ക മോദിക്കെതിരെ വന്നാൽ പ്രിയങ്കക്ക് പിന്തുണ നൽകാനാകും ബി എസ് പിയും എസ് പിയും തീരുമാനമെടുക്കുക. മോദിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാകും പ്രിയങ്കയുടെ സ്ഥാനാർഥിത്വം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *