തിരിച്ചടിക്കൊരുങ്ങി രാജ്യം: പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി റദ്ദാക്കി, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ, രാജ്‌നാഥ് സിംഗ് പുൽവാമയിലേക്ക്

  • 109
    Shares

പുൽവാമയിൽ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാനുള്ള പങ്കിനെ ചോദ്യം ചെയ്ത് ഇന്ത്യ. അതിരൂക്ഷമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ പാക്കിസ്ഥാനെതിരെ സംസാരിച്ചത്. അമേരിക്കയും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ കാശ്മീരിൽ അവന്തിപ്പോര ദേശീയ പാതയിൽ വെച്ചാണ് ജവാൻമാർക്ക് നേരെ ചാവേറാക്രമണം നടന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി വ്യാപാര രംഗത്തുണ്ടായിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ ഒഴിവാക്കി. അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നൽകിയതായും മോദി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചു. ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ചു

ആക്രമണം നടന്ന പുൽവാമയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തിരിച്ചു. ഡൽഹിയിൽ ചേർന്ന അടിയന്തര കേന്ദ്രമന്ത്രി സഭാ യോഗത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിലേക്ക് തിരിച്ചത്. ഭീകരാക്രമണം നടന്ന പ്രദേശം ആഭ്യന്തര മന്ത്രി സന്ദർശിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ട്.

ഡൽഹിയിൽ തിരക്കിട്ട ചർചകൾ പുരോഗമിക്കുകയാണ്. ഭീകർക്കുള്ള തിരിച്ചടി എങ്ങനെയായിരിക്കണമെന്നതടക്കമുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. സർക്കാരിന്റെ എല്ലാ നടപടികൾക്കും കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *