തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രതിപക്ഷം; സർവകക്ഷി യോഗത്തിൽ നടപടികൾ വിശദീകരിച്ച് കേന്ദ്രസർക്കാർ

  • 33
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിൽ സർക്കാരിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. രാവിലെ 11 മണി മുതൽ പാർലമെന്റ് ലൈബ്രറി മന്ദിരത്തിൽ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രം സ്വീകരിച്ച നടപടികളെ കുറിച്ച് രാജ്‌നാഥ് സിംഗ് വിവിധ രാഷ്ട്രീയ നേതാക്കളോട് വിശദീകരിച്ചു

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, എൻ സി പി നേതാവ് ശരദ് പവാർ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗത്തിൽ പ്രമേയം പാസാക്കി

ഇത്തരമൊരു ആക്രമണത്തിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്ന് കോൺഗ്രസ് ഇന്നും ആവർത്തിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടിക്ക് കോൺഗ്രസ് പിന്തുണ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *