ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി, അതിർത്തിയിൽ കനത്ത ജാഗ്രത; സേനകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി

  • 830
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 37 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരും. ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ സ്വപ്‌നം നടക്കില്ല. ഇന്ത്യയെ തളർത്താനാകില്ല. തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നൽകി. ദുരന്തത്തിൽ രാഷ്ട്രീയം പാടില്ലെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വ്യാപാര രംഗത്ത് പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചു. പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തും. നാളെ സർവകക്ഷി യോഗം ചേരും. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും. ഇതിനുള്ള നയതന്ത്ര നടപടികൾ സ്വീകരിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *