പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞു

Loading...
  • 8
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പുൽവാമയിലെ സി ആർ പി എഫ് പോസ്റ്റിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റു. എസ് ബി ഐ ബ്രാഞ്ചിന് സമീപത്തുള്ള സി ആർ പി എഫ് പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.

സംഭവത്തിന് പിന്നാലെ പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. ഫെബ്രുവരിയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നത്.

ഇതിന് മണിക്കൂറുകൾക്ക് മുമ്പ് റംബാൻ ജില്ലയിലെ ബനിഹാളിൽ സ്‌ഫോടനം നടന്നിരുന്നു. ശ്രീനഗർ-ജമ്മു ഹൈവേയിലാണ് സ്‌ഫോടനം നടന്നത്. കാറിലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിൽ ആളപായമില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *