പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും; മരണസംഖ്യ 44 ആയി

  • 16
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം 44 ആയി. ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് ഭീകരാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളി സൈനികനുമുണ്ട്. വയനാട് സ്വദേശി വസന്ത്കുമാറാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് വസന്ത്കുമാർ മരിച്ച വിവരം ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചത്.

അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ ഒമ്പതാം തീയതിയാണ് തിരിച്ചുപോയത്. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത് എപ്പോഴാണെന്ന കാര്യത്തിൽ അന്തിമ വിവരം ലഭിച്ചിട്ടില്ല.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ദേശീയ പാതയിൽ അവന്തിപ്പോരയിൽ ഭീകരാക്രമണം നടന്നത്. 200 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *