പുൽവാമ ചാവേറാക്രമണത്തിൽ ഭീകരർ ഉപയോഗിച്ചത് 60 കിലോ ആർ ഡി എക്‌സെന്ന് എൻ എസ് ജി

  • 14
    Shares

പുൽവാമയിൽ 39 സിആർപിഎഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണത്തിൽ ഭീകരർ സ്‌ഫോടനത്തിനായി ഉപയോഗിച്ചത് 60 കിലോ ഗ്രാം ആർ ഡി എക്‌സ് എന്ന് എൻ എസ് ജിയുടെ പ്രാഥമിക നിഗമനം. ആർ ഡി എക്‌സിനൊപ്പം ക്വാറികളിൽ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന സൂപ്പർ ജൽ 90യും കൂട്ടിക്കലർത്തി.

ചാവേറായ ആദിൽ അഹമ്മദ് ധറാണ് കാറിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത്. 350 കിലോ വരുന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാറിലാണ് ചാവേർ എത്തിയതെന്നായിരുന്നു ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ആദിൽ എത്തിയത് സെഡാൻ കാറിലാണെന്ന് എൻ എസ് ജി കണ്ടെത്തി.

സംശയം തോന്നാത്ത രീതിയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ആദിലിന്റെ കാർ. 78 ബസുകളെ ഓവർട്ടേക് ചെയ്ത് എത്തിയ ശേഷമാണ് ചാവേർ സ്‌ഫോടനം നടത്തിയത്.

150 മീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ ആഘാതമേറ്റു. ഒരു സൈനികന്റെ മൃതദേഹം ലഭിച്ചത് 80 മീറ്റർ അകലെ നിന്നാണ്. ചാവേർ ഇടിച്ചുകയറ്റിയ ബസ് ചിന്നിച്ചിതറി. സൈനികരുടെ മൃതദേഹങ്ങളും ചിതറിയ നിലയിലായിരുന്നു. അതേസമയം പരിശോധനയെ മറികടന്ന് ഇത്രയധികം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളുമായി ഭീകരൻ കാറിൽ കാത്തിരുന്നുവെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *