അഞ്ച് ദിവസത്തിന് ശേഷം കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടി ആശുപത്രിയിൽ വെച്ചു മരിച്ചു; ആശുപത്രിയിലെത്തിച്ചത് 140 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച്

109 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ പഞ്ചാബിലെ സംഗ്രൂരിലെ കുഴൽക്കിണറിൽ നിന്നും രക്ഷപ്പെടുത്തിയ രണ്ട് വയസ്സുകാരൻ ഫത്തേവീർ സിംഗ് ആശുപത്രിയിൽ വെച്ച് മരിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് കുറച്ചു സമയത്തിനുള്ളിൽ മരിക്കുകയായിരുന്നു.

രാവിലെ അഞ്ചരയോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കാൻ 140 കിലോമീറ്റർ റോഡ് മാർഗമാണ് സഞ്ചരിച്ചത്. ജീവനോടെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള താമസമാണ് കുട്ടിയുടെ ജീവനെടുത്തതെന്നാണ് സൂചന. സർക്കാർ ഹെലികോപ്റ്റർ തയ്യാറാക്കിയിരുന്നുവെങ്കിലും ഇത് ഉപയോഗിച്ചിരുന്നില്ല.

ജൂൺ 6ന് വൈകുന്നേരമാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ദിവസങ്ങളോളം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലായിരുന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *