മോദിയെയും കടത്തിവെട്ടിയ തള്ളുമായി കേന്ദ്രമന്ത്രി അത്താവലെ; 15 ലക്ഷം ഇൻസ്റ്റാൾമെന്റായി നൽകും

  • 36
    Shares

വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക ശീലമാക്കിയവരാണ് സംഘപരിവാർ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ഈ തള്ള് സംഘത്തിന്റെ പുതിയ വേർഷൻ ഇന്നലെ പുറത്തിറങ്ങി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ കള്ളപ്പണം പിടിച്ചെടുക്കുമെന്നും ഇതിൽ നിന്ന് 15 ലക്ഷം രൂപ വീതം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നൽകുമെന്നതും.

മോദി ഭരണം അവസാനിക്കാറാകുമ്പോഴും 15 ലക്ഷം ചോദിച്ച് ബിജെപി നേതാക്കളെ പരിഹസിക്കുന്നവർ ഇപ്പോഴുമുണ്ട്. തന്റെ വലിയ തള്ളുകളിൽ ഒന്നായ 15 ലക്ഷത്തെ കുറിച്ച് അധികാരത്തിൽ കയറിയ മോദി ഇതുവരെ വാ തുറന്നിട്ടുമില്ല. കൊട്ടിഘോഷിച്ച് നടത്തിയ നോട്ടുനിരോധനമാകട്ടെ ചരിത്രപരമായ മണ്ടൻ പ്രവൃത്തിയുമായി മാറി. അങ്ങനെയിരിക്കെയാണ് 15 ലക്ഷം വീണ്ടും ചർച്ചയാകുന്നത്. ഇത്തവണ കേന്ദ്രമന്ത്രി രാംദാസ് അത്താവലെയാണ് 15 ലക്ഷം കൊണ്ട് വന്നിരിക്കുന്നത്

15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലെത്തുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാഗ്ദാനം. പക്ഷേ ഒറ്റയടിക്കല്ല, ഇൻസ്റ്റാൾമെന്റായിട്ടാകും പതിനഞ്ച് ലക്ഷം എത്തുക. പണം ലഭ്യമാക്കാൻ വൈകിപ്പിക്കുന്നത് റിസർവ് ബാങ്കാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. റിസർവ് ബാങ്കിനോട് പണം ചോദിച്ചപ്പോൾ അവർ തന്നില്ല. അതുകൊണ്ടാണ് പണം ശേഖരിക്കാൻ സാധിക്കാതിരുന്നത്. ചില സാങ്കേതിക തകരാറുകൾ പരിഹരിച്ച് കഴിഞ്ഞാൽ 15 ലക്ഷം രൂപ ഇൻസ്റ്റാൾമെന്റായി ജനങ്ങളുടെ അക്കൗണ്ടിൽ വരുമെന്നും കേന്ദ്രമന്ത്രി പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *