റഫാൽ കരാറിൽ മോദി ഒപ്പും വെക്കുന്നതിന് ദിവസങ്ങൾ മുമ്പ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി; വിശദാംശങ്ങൾ പുറത്ത്

  • 21
    Shares

റഫാൽ കരാറിൽ നരേന്ദ്രമോദി ഒപ്പുവെക്കുന്നതിന് രണ്ടാഴ്ച മുമ്പ് അനിൽ അംബാനി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ട്. 2015 ഏപ്രിൽ 9 മുതൽ 11 വരെ മോദി ഫ്രാൻസിലുണ്ടാകുമെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു അനിൽ അംബാനിയുടെ സന്ദർശനമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു

ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേശകൻ, വ്യവസായ വകുപ്പ് ഉപദേഷ്ടാവ്, ടെക്‌നിക്കൽ ഉപദേഷ്ടാവ് എന്നിവരുമായാണ് അനിൽ അംബാനി കൂടിക്കാഴ്ച നടത്തിയത്. വാണിജ്യ, പ്രതിരോധ എയർബസ് ഹെലികോപ്റ്ററുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള താത്പര്യം അനിൽ അംബാനി ഉദ്യോഗസ്ഥരെ അറിയിച്ചു.

മോദിയുടെ സന്ദർശനത്തിൽ അത് ഒപ്പുവെക്കാൻ ലക്ഷ്യമിടുന്ന കാര്യം പറയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതേ ആഴ്ചയിൽ തന്നെയാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് രൂപീകരിച്ചത്. മോദിയുടെ ഫ്രാൻസ് സന്ദർശന സംഘത്തോടൊപ്പം അനിൽ അംബാനിയുമുണ്ടായിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *