റഫാൽ കരാറിൽ ഫ്രഞ്ച് സർക്കാരിന്റെ യാതൊരു ഗ്യാരന്റിയുമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

  • 6
    Shares

റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഗ്യാരന്റിയുമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കരാറിൽ എന്തെങ്കിലും കുഴപ്പമുണ്ടായാൽ ആര് ഉത്തരവാദിത്വമേൽക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് ചോദിക്കുകയായിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു ഉറപ്പില്ലെന്നായിരുന്നു എജിയുടെ മറുപടി

കോടതി രാവിലെ വ്യോമസേനയുടെ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി റഫാൽ വിമാനങ്ങളുടെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എയർ വൈസ് മാർഷൻ ടി ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സുപ്രീം കോടതിക്ക് മുമ്പാകെ ഹാജരായി.

1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങൾ വാങ്ങിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. റഫാൽ ഇടപാട് സർക്കാരുകൾ തമ്മിലുള്ള കരാർ അല്ലെന്ന് കോൺഗ്രസ് വാദിച്ചു. ഫ്രഞ്ച് കമ്പനിയായ ദസ്സോയും പ്രതിരോധ മന്ത്രാലയവുമാണ് കരാർ ഒപ്പിട്ടത്. ഫ്രഞ്ച് സർക്കാർ സമ്മതപത്രം മാത്രമാണ് നൽകിയതെന്നും കോൺഗ്രസിന് വേണ്ടി ഹാജരായ കബിൽ സിബൽ വാദിച്ചു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *