റഫാൽ കേസുകളിൽ വാദം അവസാനിച്ചു: വിധി തെരഞ്ഞെടുപ്പിന് ശേഷം

റഫാൽ വിമാന ഇടപാടുമായി സമർപ്പിച്ച പുന:പരിശോധനാ ഹർജികളിൽ വാദം അവസാനിച്ചു. വിധി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാകും വരിക. വാദങ്ങൾ രണ്ടാഴ്ചക്കുള്ളിൽ രേഖാമൂലം നൽകാനും കോടതി നിർദേശിച്ചു.

കേന്ദ്രത്തിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിക്ക് ശേഷം മാധ്യമങ്ങളിലൂടെ പുറത്തായ പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുന: പരിശോധനാ ഹർജിയിലെ വാദം ഉന്നയിച്ചത്. പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

കേന്ദ്രസർക്കാർ നൽകിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാൽ വിധിയിൽ പിഴവുണ്ടെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. മറച്ചുവെച്ച വിവരങ്ങൾ സുപ്രധാനമാണ്. ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *