റഫാൽ കരാറിന് പ്രത്യുപകാരം: അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ നികുതി ഇളവ് നൽകി

  • 40
    Shares

റഫാൽ കരാർ ഒപ്പുവെച്ചതിന് അനിൽ അംബാനിക്ക് ഫ്രാൻസ് സർക്കാർ 144 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നൽകിയതായി ഫ്രഞ്ച് ദിനപത്രം ലെ മൊൺഡെ. കരാർ നൽകിയതിനുള്ള പ്രത്യുപകരാമായാണ് അനിൽ അംബാനിക്ക് നികുതി ഇളവ് നൽകിയതെന്ന് പത്രത്തിൽ ആരോപിക്കുന്നു. റഫാലിലെ ഫ്രഞ്ച് കമ്പനിയായ ദസ്സോയുടെ ഇന്ത്യൻ പങ്കാളിയാണ് അനിൽ അംബാനി

36 റഫാൽ പോർ വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ നികുതി ഇളവ് നൽകിയതെന്ന് മോൺഡെ റിപ്പോർട്ട് ചെയ്യുന്നു. മോദിയുടെ സമ്മർദത്തെ തുടർന്നാണ് എച്ച് എ എല്ലിനെ ഒഴിവാക്കി റിലയൻസിനെ റഫാലിലെ പങ്കാളിയാക്കിയതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു

2007-12 കാലയളവിൽ രണ്ട് തവണ നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയൻസിന്റെ ഫ്രാൻസിലുള്ള റിലയൻസ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാൻസ്. 15.1 കോടി യൂറോയാണ് ഈ കമ്പനി നികുതി ഇനത്തിൽ നൽകാനുണ്ടായിരുന്നത്. അന്വേഷണം നേരിടുന്ന കാലത്താണ് റഫാൽ ഇടപാട് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മോദി വിമാനം വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നികുതി ഒഴിവാക്കി കൊടുക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *