റഫാലിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി; മോദി സർക്കാരിനെ പ്രതികൂട്ടിലാക്കി തെളിവുകൾ വീണ്ടും പുറത്ത് വിട്ട് ഹിന്ദു ദിനപത്രം

  • 11
    Shares

റഫാൽ യുദ്ധവിമാന കരാറിൽ നരേന്ദ്രമോദി സർക്കാരിന്റെ കള്ളക്കളികൾ പുറത്തുവിട്ട് ദി ഹിന്ദു ദിനപത്രം. കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റഫാലിലെ സിഎജി റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെയാണ് ഹിന്ദു നിർണായക തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെയില്ലാത്ത രീതിയിലുള്ള ഇളവുകൾ ഫ്രഞ്ച് സർക്കാരിന് മോദി സർക്കാർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കരാർ ഒപ്പിടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അഴിമതി വിരുദ്ധ ചട്ടം ഇളവ് ചെയ്തു. എസ്‌ക്രോ അക്കൗണ്ട് വഴി പണം കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥയും ഒഴിവാക്കി.

അനധികൃത ഇടപെടൽ ഉണ്ടായാലോ വീഴ്ചകൾ സംഭവിക്കുകയോ ചെയ്താൽ കമ്പനിയിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നൽകിയത്. മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *