റഫാൽ കരാർ: സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് കോൺഗ്രസ്
റഫാൽ കരാറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് കോൺഗ്രസ്. കേസിൽ കേന്ദ്രസർക്കാർ വ്യാജ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു
റഫാൽ അഴിമതിയുടെ പ്രായശ്ചിത്തമായി അവർ ഗംഗാസ്നാനം നടത്തേണ്ടി വരുമെന്നും ആനന്ദ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും