റാഫേൽ കരാറിനെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിരുന്നതായി റിപ്പോർട്ട്
റാഫേൽ യുദ്ധവിമാന കരാർ ഒപ്പിടുന്നതിന് ഒരു മാസം മുമ്പേ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ വിയോജനക്കുറിപ്പ് രേഖാ മൂലം നൽകിയിരുന്നതായി റിപ്പോർട്ട്. വിമാനങ്ങളുടെ അടിസ്ഥാനവിലയുമായി ബന്ധപ്പെട്ടായിരുന്നു വിയോജന കുറിപ്പ്. സിഎൻസി അംഗമായിരുന്ന ജോയിന്റ് സെക്രട്ടറി ആന്റ് അക്വിസിഷൻ മാനേജറാണ് വിയോജനക്കുറിപ്പ് നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു
എന്നാൽ വിയോജനക്കുറിപ്പിനെ ഖണ്ഡിച്ചു കൊണ്ട് ഡയറക്ടർ ജനറൽ(അക്വിസിഷൻ) രംഗത്തെത്തുകയും കരാറിന് കാബിനറ്റ് അംഗീകാരം ലഭ്യമാക്കാൻ അവസരം നൽകുകയുമായിരുന്നു. നിലവിൽ സിഎജിയുടെ മുന്നിലാണ് ഫയലുകളുള്ളത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സി എ ജി റിപ്പോർട്ട് സമർപ്പിച്ചേക്കും.