റഫാൽ കരാർ പാക്കിസ്ഥാന് ലഭിച്ചിരുന്നുവെങ്കിൽ രാഹുലിന് സന്തോഷിച്ചാനെയെന്ന് ബിജെപി മന്ത്രി

  • 6
    Shares

റഫാൽ കരാറിനെ സംബന്ധിച്ച അവിശുദ്ധ ഇടപാടുകളുടെ വെളിപ്പെടുത്തലുകൾ ഓരോ ദിവസമായി പുറത്തുവരുമ്പോഴും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആക്രമിച്ച് പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. റഫാൽ അഴിമതിയിൽ കേന്ദ്രത്തിനെതിരെ അതിശക്തമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്.

റഫാൽ കരാർ ഇന്ത്യക്ക് ലഭിച്ചതാണ് രാഹുൽ ഗാന്ധിയെ വിഷമിപ്പിച്ചതെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി ജസ്വന്ത് സിംഗ് യാദവ് ആരോപിച്ചു. മറിച്ച് പാക്കിസ്ഥാന് ലഭിച്ചിരുന്നുവെങ്കിൽ രാഹുൽ സന്തോഷിക്കുമായിരുന്നുവെന്ന് അൽവാറിൽ നടന്ന പൊതുപരിപാടിയിൽ മന്ത്രി പറഞ്ഞു.

ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കരാർ ഇന്ത്യക്ക് ലഭിക്കുന്നതും പാക്കിസ്ഥാന് നഷ്ടപ്പെട്ടതും. ഇതാണ് രാഹുലിനെ അസ്വസ്ഥനാക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിച്ച് പാക്കിസ്ഥാനെ പ്രീതിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ബിജെപി മന്ത്രി ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *