റഫാൽ ഇടപാട്: സിഎജി റിപ്പോർട്ട് പൂർത്തിയായി; ബുധനാഴ്ച പാർലമെന്റിൽ വെക്കും

  • 7
    Shares

റഫാൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പൂർത്തിയായതായി റിപ്പോർട്ട്. വെള്ളിയാഴ്ചയോടെയാണ് റിപ്പോർട്ട് പൂർത്തിയായത്. ഇത് തിങ്കളാഴ്ചയോടെ രാഷ്ട്രപതിക്ക് സമർപ്പിക്കും. പാർലമെന്റിൽ ബുധനാഴ്ച റിപ്പോർട്ട് വെക്കും.

സിഎജി റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്രസർക്കാരിന് കൈമാറും. ഇതിന് ശേഷമാകും ലോക്‌സഭയിലും രാജ്യസഭയിലും റിപ്പോർട്ട് വെക്കുക. രാഷ്ട്രപതി ഭവൻ ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും റിപ്പോർട്ട് കൈമാറും.

വലിയ രാഷ്ട്രീയ പ്രാധാന്യമാണ് റിപ്പോർട്ടിനുള്ളത്. മോദി സർക്കാരിനെതിരെ പ്രതിപക്ഷം അഴിമതിയാരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വലിയ കോലാഹലങ്ങൾക്ക് വഴിവെച്ചേക്കും. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടതായി കഴിഞ്ഞ ദിവസം തെളിവുകൾ പുറത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *