കാവൽക്കാരൻ കള്ളനാണ്: റഫാലിൽ അഴിമതി നടന്നതായി സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നുവെന്ന് രാഹുൽ

  • 36
    Shares

റഫാലിലെ പുന:പരിശോധനാ ഹർജികൾ സ്വീകരിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് റഫാൽ ഇടപാടിൽ അഴിമതി നടന്നതായി സുപ്രീം കോടതി അംഗീകരിച്ചതിന് തെളിവാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരൻ മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും രാഹുൽ പറഞ്ഞു

അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ സുപ്രീം കോടതി തനിക്ക് ക്ലീൻ ചിറ്റ് നൽകിയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിരിക്കുന്നു. രാഹുൽ പറഞ്ഞു

റഫാൽ കരാറിന്റെ വിശദാംശങ്ങൾ അറിയാൻ രാജ്യത്തിന് താത്പര്യമുണ്ട്. കരാറിലെ അഴിമതി വളരെ വ്യക്തമാണ്. ഐഎഎഫിന്റെ പണം മോദി അനിൽ അംബാനിക്ക് നൽകിയിരിക്കുകയാണ്. കാവൽക്കാരൻ മോഷ്ടിച്ചെന്നാണ് സുപ്രീം കോടതി വിധിയും വ്യക്തമാക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *