അഴിമതിയാരോപണം രാജ്യസുരക്ഷ പറഞ്ഞ് മറച്ചുവെക്കുകയാണോയെന്ന് സുപ്രീം കോടതി; റഫാൽ കേസ് 14ലേക്ക് മാറ്റി

  • 13
    Shares

റഫാൽ പുന:പരിശോധന ഹർജിയിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകനും കോടതിയും തമ്മിൽ വാക്‌പോര്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി സർക്കാർ ചൂണ്ടിക്കാണിക്കുന്ന രേഖകൾ പരിശോധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ രഹസ്യസ്വഭാവമുള്ള രേഖകളാണ് ഇതെന്നും പരിശോധിക്കേണ്ട കാര്യമില്ലെന്നും എ ജി കെകെ വേണുഗോപാൽ പറഞ്ഞു. ഇതോടെയാണ് വാക്‌പോര് ഉടലെടുത്തത്.

റഫാലിൽ ഉയർന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവിൽ മൂടി വെക്കാനാണോ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. മോഷ്ടിച്ച രേഖകളെ സംശയത്തോടെ കാണാമെന്നും എന്നാൽ പരിശോധിക്കരുതെന്ന് പറയാൻ സാധിക്കില്ലെന്നും ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് ഈ മാസം 14ലേക്ക് മാറ്റി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *