കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി: റഫാലിലെ ചോർന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീം കോടതി

  • 50
    Shares

റഫാൽ കേസിൽ നരേന്ദ്രമോദി സർക്കാരിന് കനത്ത തിരിച്ചടി. പുന:പരിശോധന ഹർജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതിക്കാർ സമർപ്പിച്ച രേഖകൾ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർണായക നടപടി. പുന:പരിശോധനാ ഹർജികളിൽ വിശദമായ വാദം കേൾക്കാനും സുപ്രീം കോടതി തീരുമാനമെടുത്തു. ഇത് ഫയലിൽ സ്വീകരിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി തീരുമാനം. ചീഫ് ജസ്റ്റിസിന്റെ തീരുമാനം ബഞ്ചിലെ മറ്റ് രണ്ടംഗങ്ങളും അംഗീകരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *