തെരഞ്ഞെടുപ്പ് കമ്മീഷൻ അംബാസഡറായ രാഹുൽ ദ്രാവിഡിന്റെ പേര് വോട്ടർ പട്ടികയിലില്ല

  • 31
    Shares

കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ അംബാസിഡറാണെങ്കിലും രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല. ദ്രാവിഡിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ജനങ്ങളോട് വോട്ടഭ്യർഥിക്കാൻ ആഹ്വാനം നടത്തുന്ന രാഹുൽ ദ്രാവിഡിനാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്.

ഇന്ദിരാ നഗർ താമസക്കാരനായിരുന്ന രാഹുൽ ദ്രാവിഡ് മല്ലേശ്വരത്തേക്ക് താമസം മാറിയിരുന്നു. എന്നാൽ മണ്ഡലം മാറുന്നതിനായുള്ള അപേക്ഷ രാഹുൽ നൽകാതിരുന്നതാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാതിരിക്കാൻ കാരണം. അതേസമയം നേരത്തെ ദ്രാവിഡ് താമസിച്ചിരുന്ന ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള അപേക്ഷ അദ്ദേഹത്തിന്റെ സഹോദരൻ നൽകുകയും ചെയ്തിരുന്നു.

വെരിഫിക്കേഷന് വേണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുതിയ താമസ സ്ഥലത്ത് ചെന്ന സമയത്ത് ദ്രാവിഡ് വിദേശത്തായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച ശേഷമാണ് ദ്രാവിഡ് തിരികെ എത്തിയതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *