ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ തോറ്റു; പടനായകന്റെ തോൽവിയിൽ അമ്പരന്ന് കോൺഗ്രസ്

Loading...

തലമുറകളായി ഗാന്ധി കുടുംബം കൈവശം വെച്ച മണ്ഡലമാണ് അമേഠി. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച മണ്ഡലം. രാജിവിന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മണ്ഡലം. സഞ്ജയ് മരിക്കുമ്പോൾ അമേഠിയിലെ എംപിയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ ഗാന്ധി കുടുംബത്തെ വിജയിച്ചു വിട്ട മണ്ഡലത്തിലാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടിരിക്കുന്നത്. അതും കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ ഇരിക്കുമ്പോൾ

നാൽപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. സ്മൃതിക്ക് ഇത് മധുരപ്രതികാരം കൂടിയാണ്. 2014ൽ രാഹുൽ ഗാന്ധിയോട് പരാജയം നേരിട്ടയാളാണ് സ്മൃതി. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം അതേ എതിരാളിയോട് നേരിട്ട് വിജയം നേരിട്ടിരിക്കുകയാണ് അവർ

അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട് മത്സരിക്കാൻ തോന്നിയത് രാഹുലിന് ബുദ്ധിയായി. നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ലോക്‌സഭയിലേക്ക് എത്തുന്നത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *