ജെയ്റ്റ്‌ലി പച്ചക്കള്ളം പറയുന്നു; മല്യയുമായി സംസാരിച്ചതിന് സാക്ഷിയുണ്ടെന്ന് രാഹുൽ

  • 16
    Shares

തട്ടിപ്പുകേസിൽ പ്രതിയായ വീജയ് മല്യ നാടുവിടുന്നതിന് മുമ്പ് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന അരുൺ ജെയ്റ്റ്‌ലിയുടെ വാക്കുകൾ പച്ചക്കള്ളമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോൺഗ്രസ് നേതാവ് പി എൽ പുനിയ സാക്ഷിയാണെന്നും രാഹുൽ പറഞ്ഞു

കുറ്റവാളിയായ ഒരാളോട് പാർലമെന്റിനകത്ത് വെച്ച് എന്താണ് ചർച്ച ചെയ്തതെന്ന് ധനകാര്യമന്ത്രി വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 2016 മാർച്ചിൽ പാർലമെന്റ് സെൻട്രൽ ഹാളിലെ ഒരു മൂലയിൽ മല്യയും അരുൺ ജെയ്റ്റിലും കൂടിക്കാഴ്ച നടത്തുന്നത് കണ്ടതാണെന്ന് പി എൽ പുനിയയും പറഞ്ഞു. കൂടിക്കാഴ്ച ഏഴുമിനിറ്റ് നേരം നീണ്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു

മല്യ ലണ്ടനിലേക്ക് നാടുവിടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ച. രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റിലിയോട് കാര്യങ്ങൾ പറഞ്ഞിരുന്നതായി മല്യ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *