രാഹുലിന്റെ ഗോത്രമേതെന്ന് ബിജെപി; മതമല്ലാതെ മറ്റൊന്നും ചോദിക്കാനില്ലേയെന്ന് രാഹുൽ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗോത്രമേതെന്ന ചോദ്യവുമായി ബിജെപി. വക്താവ് സംബിത് പത്രയാണ് രാഹുലിന്റെ ഗോത്രമേതെന്ന ചോദ്യമുയർത്തിയത്. ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുൽ പറയുന്നത്. ഏത് തരത്തിലുള്ള പൂണൂലാണ് രാഹുൽ ധരിക്കാറുള്ളതെന്നും ഗോത്രമേതെന്നുമായിരുന്നു ചോദ്യം.
എന്നാൽ രൂക്ഷമായ മറുപടിയാണ് രാഹുൽ ഗാന്ധിയിൽ നിന്നുമുണ്ടായത്. ബിജെപി മതത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ഭരണത്തിലിരിക്കുന്ന അവരുടെ ഏക മതം അഴിമതിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡൊണാൾഡ് ട്രംപ് ബരാക് ഒബാമയുടെ ജനന സർട്ടിഫിക്കറ്റ് ചോദിച്ചതു പോലെയാണ് ബിജെപിയുടെ ചോദ്യമെന്ന് കോൺഗ്ര് വക്താവ് സഞ്ജയ് ഝായും മറുപടി പറഞ്ഞു