രാഹുൽ ഗാന്ധിക്കെതിരായ ബ്രിട്ടീഷ് പൗരത്വ കേസ് സുപ്രീം കോടതി തള്ളി; ഹർജിക്കാരന് കണക്കിന് കൊടുത്ത് ചീഫ് ജസ്റ്റിസ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെനന്നും ഇതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം

എന്നാൽ ഇതൊരു പരാതിയായി കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഏതോ കമ്പനിയാണ് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞത്. ഏതെങ്കിലുമൊരു കമ്പനി പറഞ്ഞാൽ രാഹുൽ ബ്രിട്ടീഷ് പൗരനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഈ മനുഷ്യൻ(രാഹുൽ ഗാന്ധി) പ്രധാനമന്ത്രിയാകാൻ ഓടി നടക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. 130 കോടി ജനങ്ങൾ ഉള്ള ഈ രാജ്യത്ത് പ്രധാനമന്ത്രി ആകാൻ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളോട് ആരെങ്കിലും ആ പദവി ഏറ്റെടുക്കാൽ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. തനിക്ക് കുഴപ്പമില്ല എന്നായിരുന്നു ഇതിനോട് ഹർജിക്കാരൻ പ്രതികരിച്ചത്.

സംഘപരിവാർ ബന്ധമുള്ള യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *