പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു; രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും തമ്മിൽ കൂടിക്കാഴ്ച
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും തമ്മിൽ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒന്നിച്ച് നീങ്ങുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെനന്നും രാജ്യത്ത് നിലവിൽ ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ കൂടാതെ ശരത് പവാർ, ഫാറുഖ് അബ്ദുള്ള എന്നീ പ്രതിപക്ഷ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞാഴ്ച നായിഡു അരവിന്ദ് കെജ്രിവാൾ, മായാവതി, യശ്വന്ത് സിൻഹ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എൻഡിഎ ബന്ധം ഉപേക്ഷിച്ച ശേഷം പ്രതിപക്ഷത്തെ നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ് നായിഡു.