രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനമല്ല, ബിജെപിയുടെ പരാജയമാണ് പ്രധാനമെന്ന് കോൺഗ്രസ്

  • 15
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുമായി കോൺഗ്രസ്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കണമെന്ന നിലപാടിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോയി.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാനലക്ഷ്യമെന്ന് കോൺഗ്രസ് പുതിയ നിലപാട് അറിയിച്ചു. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പിന് ശേഷമാകാം മറ്റുള്ള കാര്യങ്ങളിലെ ചിന്തയെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിൽ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കിയാൽ മോദിയെ വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് തടയാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി മമതാ ബാനർജിയെയോ മായാവതിയെയോ കൊണ്ടുവരാൻ തയ്യാറാണെന്ന സൂചനയും കോൺഗ്രസ് നൽകിയിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ഉത്തരവാദിത്വം എഐസിസി പ്രവർത്തക സമിതി രാഹുൽ ഗാന്ധിയെ കഴിഞ്ഞ ദിവസം ഏൽപ്പിച്ചിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *