ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനൊരുങ്ങി രാഹുൽ ഗാന്ധി; ഭാരത യാത്ര ആലോചിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനായി ഭാരത യാത്രയാണ് രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നതെന്ന് ന്യു ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കാർ, പൊതുഗതാഗത സംവിധാനങ്ങൾ, കാൽനട എന്നിങ്ങനെയാകും യാത്രകൾ. കൂടുതൽ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു. ഇതിന് മുമ്പായി കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതായുണ്ട്.

ആന്ധ്രപ്രദേശിൽ 14 മാസം നീണ്ടുനിന്ന പ്രജാ സങ്കൽപ്പ യാത്ര ജഗൻമോഹൻ റെഡ്ഡി നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ അധിാകരത്തിലെത്താൻ ജഗനെ ഈ യാത്ര സഹായിക്കുകയും ചെയ്തിരുന്നു. ഇതാണ് കോൺഗ്രസിനെയും ഭാരത യാത്രക്കായി പ്രേരിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *