രാഹുൽ ഗാന്ധിക്കിത് ‘പിറന്നാൾ’ സമ്മാനം; ആരാണ് രാഹുൽ എന്നു ചോദിച്ച ബിജെപിക്കേറ്റ കരണത്തടി

  • 89
    Shares

കൃത്യം ഒരു വർഷം മുമ്പ് ഇതേ ദിവസമാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. ഒരു വർഷം തികയുന്ന അതേ ദിവസം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്. കാവി കോട്ടകളെ അടിച്ചുതകർത്ത് കോൺഗ്രസ് വിജയക്കൊടി പാറിക്കുമ്പോൾ രാഹുലിന് ഇത് പിറന്നാൾ സമ്മാനം കൂടിയാണ്.

ഇന്ത്യയിൽ ഏറ്റവുമധികം അപമാനിക്കപ്പെട്ട, വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഹൃദയഭാഗത്തോട് ചേർന്നു നിൽക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി അലങ്കരിക്കുന്ന ആളാണ് എന്നുപോലും പരിഗണിക്കാതെ ബിജെപി നേതാക്കൾ നിരന്തരം രാഹുലിനെ വളഞ്ഞിട്ട് അധിക്ഷേപിച്ചു. പപ്പു എന്നായിരുന്നു രാഹുലിനെ മുതിർന്ന ബിജെപി നേതാക്കൾ പോലും പരിഹസിച്ച് വിളിച്ചിരുന്നത്.

രാഹുലിന്റെ ഗോത്രവും മതവും ജാതിയും വരെ ചോദിക്കപ്പെട്ടു. പക്ഷേ കർണാടക തെരഞ്ഞെടുപ്പോടു കൂടി രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ തന്ത്രപരമായ നീക്കങ്ങൾ ബിജെപി തിരിച്ചറിഞ്ഞു തുടങ്ങി. നിസ്സാരമായി കാണേണ്ട ഒരാളല്ല രാഹുൽ ഗാന്ധിയെന്ന് പ്രധാനമന്ത്രി മോദി വരെ തിരിച്ചറിഞ്ഞ കാലം. ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴും മുന്നിൽ തെളിയുന്നത് രാഹുൽ ഗാന്ധിയുടെ പുഞ്ചിരിയാണ്

കോൺഗ്രസിന്റെ മാറ്റം കൂടിയാണ് കാണാൻ സാധിക്കുന്നത്. പൊതുശത്രുവിനെതിരെ മറ്റെല്ലാ ഈഗോകളും മാറ്റിവെച്ച് ചെറുപാർട്ടികൾക്കൊപ്പം നീങ്ങാനുള്ള രാഹുലിന്റെ തീരുമാനമാണ് വലിയ വിജയത്തിലേക്ക് കോൺഗ്രസിനെയും കനത്ത പരാജയത്തിലേക്ക് ബിജെപിയെയും ചെന്നെത്തിച്ചിരിക്കുന്നത്. ദേശീയപരമായി ബിജെപിക്ക് ബദലായി ഒരു മുന്നണി രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പ് ഫലത്തോടെ ആ മുന്നണിക്ക് ശക്തിയേറുമെന്ന കാര്യം ഉറപ്പാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *