കോൺഗ്രസ് അധികാരത്തിലെത്തിയാൽ വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ കർഷകരെ ജയിലിലടക്കില്ല: രാഹുൽ ഗാന്ധി
രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ വായ്പ തിരിച്ചടക്കാത്തിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ട സ്ഥിതിയുണ്ടാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിൽ കർഷക ബജറ്റ് അവതരിപ്പിക്കണമെന്ന കർഷകരുടെ ആവശ്യവും കോൺഗ്രസ് അംഗീകരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു
നോട്ടുനിരോധനം മോദിയുടെ സാമ്പത്തിക ഭ്രാന്തായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം എന്താണ് കഴിച്ചതെന്ന് അറിയില്ലെന്നും രാഹുൽ പരിഹസിച്ചു