അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയർമാൻ അജയ് പട്ടേലും നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപോളിറ്റൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. അമിത് ഷാ ഡയറക്ടറായ ബാങ്കാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്
നോട്ടുനിരോധനത്തിന് പിന്നാലെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ട് കൈമാറിയതിൽ ബാങ്ക് അഴിമതി കാണിച്ചുവെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.