മോദി കള്ളൻമാരുടെ കമാൻഡർ എന്ന പരാമർശം: രാഹുൽ ഗാന്ധിക്ക് സമൻസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളൻമാരുടെ കമാൻഡർ എന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുംബൈയിലെ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ്. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച് കമാൻഡർ ഇൻ ചീഫ് എന്ന് മോദിയെ വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം. ഇതിനെതിരെ നൽകിയ അപകീർത്തി കേസിലാണ് രാഹുലിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

ഒക്ടോബർ 3ന് മുമ്പായി കോടതിയില് ഹാജരാകാൻ ഗിർഗൗം മെട്രോപോളിറ്റൻ കോടതിയാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര ബിജെപി നേതാവായ മഹേഷ് ശ്രിശിമൽ നൽകിയ പരാതിയിലാണ് കോടതി നടപടി കഴിഞ്ഞ സെപ്റ്റംബറിലാണ് മോദിയുടെ പേര് നേരിട്ട് പരാമർശിക്കാതെ ഇന്ത്യയിലെ കള്ളൻമാരുടെ കമാൻഡർ എന്ന പരിഹാസം രാഹുൽ ട്വീറ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *