ആദ്യം കടന്നാക്രമിച്ചു, പിന്നാലെ ചെന്ന് കൈ കൊടുത്ത് ആലിംഗനം ചെയ്തു; സഭയിൽ താരമായി രാഹുൽ

  • 62
    Shares

അവിശ്വാസ പ്രമേയത്തിൻ മേൽ ലോക്‌സഭയിൽ ചർച്ച നടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയത് അതിരൂക്ഷ വിമർശനങ്ങൾ. എന്നാൽ സഭയിൽ മോദിയെ കടന്നാക്രമിച്ച ശേഷം മോദി ഇരിക്കുന്നിടത്തേക്ക് ചെന്ന് കൈ കൊടുത്തും ആലിംഗനം ചെയ്തും രാഹുൽ ഗാന്ധി താരമാകുകയും ചെയ്തു

രാഹുലിന്റെ പ്രവൃത്തിയിൽ ആദ്യം അമ്പരന്നു പോയ മോദി പിന്നീട് രാഹുലിനെ തിരിച്ചുവിളിച്ച് സംസാരിക്കുകയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമല്ല തനിക്കുള്ളതെന്ന് രാഹുൽ വ്യക്തമാക്കി. തനിക്കാരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും രാഹുൽ പറഞ്ഞു

മോദിക്കെതിരെ അഴിമതി അടക്കമുള്ള ആരോപണങ്ങളാണ് പ്രസംഗത്തിൽ രാഹുൽ ഉന്നയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മോദി നടത്തുന്ന പൊള്ളയായ വാഗ്ദാനങ്ങളും നടപടികളും അക്കമിട്ട് രാഹുൽ ചോദിച്ചു. ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം വരുമെന്നത് തുടങ്ങി റാഫേൽ കരാറിലെ അഴിമതി വരെ എത്തി നിൽക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. അതിരൂക്ഷ വിമർശനത്തിൽ പകച്ചുപോയ ബിജെപി പിന്നീട് ബഹളം വെച്ചാണ് രാഹുലിനെ പ്രതിരോധിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *