രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് സ്പീക്കർ

  • 5
    Shares

രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ. രാഹുൽ ഗാന്ധി ലോക്‌സഭാ മര്യാദകൾ പാലിച്ചില്ല. പ്രധാനമന്ത്രി സ്ഥാനത്തെ രാഹുൽ അപമാനിച്ചുവെന്നും സുമിത്ര മഹാജൻ പറഞ്ഞു

രാഹുൽ ഗാന്ധിയുടേത് ചിപ്‌കോ സമരമാണെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമർശനം. ഇന്ന് ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെ തന്റെ പ്രസംഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ ആലിംഗനം ചെയ്തത്

രൂക്ഷ വിമർശനമാണ് രാഹുൽ ഇന്ന് മോദിക്കെതിരെ നടത്തിയത്. മോദി അഴിമതിക്കാരനാണെന്നതടക്കമുള്ള വിമർശനങ്ങൾ നടത്തിയ ശേഷമായിരുന്നു രാഹുൽ മോദിക്ക് അരികിലേക്ക് ചെന്നതും ആദ്യം ഷേക്ക് ഹാൻഡ് ചെയ്തതിന് പിന്നാലെ ആലിംഗനം ചെയ്തതും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *