മൂന്ന് മണിക്കൂർ മാത്രമുറങ്ങുന്ന പ്രധാനമന്ത്രിയല്ലേ, വരൂ അൽപ്പം സംവാദമാകാം: വെല്ലുവിളിച്ച് രാഹുൽ

ദിവസം മൂന്ന് മണിക്കൂർ മാത്രം ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജി എസ് ടി, നോട്ടുനിരോധനം, കാർഷിക പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിലാണ് രാഹുൽ മോദിയെ വെല്ലുവിളിച്ചത്.

മൂന്ന് മണിക്കൂർ മാത്രം ഉറങ്ങാറുള്ളുവെന്ന് പറയുന്ന പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന് തന്നോട് വ്യക്തിപരമായി വെറുപ്പാണ്. ഇത് സ്‌നേഹം നിറഞ്ഞ രാജ്യമാണ്. എന്നാൽ അ്‌ദേഹം രാജ്യത്ത് വെറുപ്പ് നിറച്ചു. സ്‌നേഹത്തോടെയാണ് അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും. എന്നാൽ അദ്ദേഹം മറുപടി നൽകിയില്ല. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു

മോദിയെ തോൽപ്പിക്കാനാകില്ലെന്നാണ് അഞ്ച് വർഷം മുമ്പ് എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ അദ്ദേഹം ഭയന്നിരിക്കുകയാണ്. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോൾ ആരും പറയുന്നില്ല. രാജീവ് ജി, ഇന്ദിരാ ജി, നെഹ്‌റു ജി എന്നിവരെക്കുറിച്ച് മോദി സംസാരിക്കുന്നു. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണ്. എന്നാൽ സത്യമെന്തെന്ന് എനിക്കറിയാം. ഇതെല്ലാം മെയ് 23ന് വ്യക്തമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *