വിമാനമൊന്നും വേണ്ട, കാശ്മീരിൽ സഞ്ചരിക്കാനും ജനങ്ങളോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം മതി: ഗവർണറോട് രാഹുൽ

കാശ്മീരിൽ വന്ന് സ്ഥിതിഗതികൾ പരിശോധിക്കാൻ വിമാനം അയച്ചുതരാമെന്ന കാശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ പരാമർശത്തോട് പ്രതികരിച്ച് രാഹുൽ ഗാന്ധി. ജമ്മു കാശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള താങ്കളുടെ ക്ഷണം സ്വീകരിക്കുകയാണ്. ഞങ്ങൾക്ക് വിമാനം ആവശ്യമില്ല. സഞ്ചരിക്കാനും ജനങ്ങളോടും നേതാക്കളോടും പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം തന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം

ജമ്മു കാശ്മീരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സത്യപാൽ മാലിക് രംഗത്തുവന്നത്. രാഹുൽ ഗാന്ധിയെ ഇങ്ങോട്ടേക്ക് ക്ഷണിക്കുകയാണ്. വരാൻ വിമാനം അയക്കാം. നേരിട്ടെത്തി സാഹചര്യങ്ങൾ പരിശോധിച്ച് സംസാരിക്കു എന്നായിരുന്നു ഗവർണറുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *