സ്വേച്ഛാധിപത്യം തുലയട്ടെ: ലോക്‌സഭയിൽ മുദ്രവാക്യവുമായി രാഹുൽ ഗാന്ധി

കർണാടകയിലെ രാഷ്ട്രീയ വിഷയത്തിൽ ലോക്‌സഭയിൽ ബിജെപിക്കെതിരെ മുദ്രവാക്യം വിളിച്ച് രാഹുൽ ഗാന്ധി. നിലവിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണം ബിജെപിയാണെന്ന് ആരോപിച്ചായിരുന്നു മുദ്രവാക്യം.

ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുൽ ഗാന്ധി സഭയിലെത്തിയത്. ഈ സമയം കോൺഗ്രസ് എംപി രഞ്ജൻ ചൗധരി കർണാടക വിഷയം സഭയിൽ ഉന്നയിക്കുകയായിരുന്നു. ബിജെപി എംഎൽഎമാരെ വേട്ടയാടുകയാണെന്നും കുതിരക്കച്ചവടമാണ് നടക്കുന്നതെന്നും ചൗധരി ആരോപിച്ചു

വിഷയം തിങ്കളാഴ്ച ചർച്ച ചെയ്യാമെന്നും രാജ്‌നാഥ് സിംഗ് മറുപടി നൽകുമെന്നും സ്പീക്കർ ഓം ബിർള മറുപടി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചൗധരി വീണ്ടും വിഷയം ഉന്നയിച്ചു. ഇത് പരിഗണിക്കാതിരുന്നതോടെ ചൗധരി മുദ്രവാക്യം വിളിച്ചു തുടങ്ങി. പിന്നാലെ രാഹുൽ ഗാന്ധിയും മുദ്രവാക്യം മുഴക്കുകയായിരുന്നു

സ്വേച്ഛാധിപത്യം തുലയട്ടെ, വേട്ടയാടൽ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യമാണ് കോൺഗ്രസ് സഭയിൽ ഉയർത്തിയത്. പോസ്റ്ററുകളും കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണെന്നും അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. എംപിമാരെ സ്പീക്കർ ശാസിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *