പ്രിയ വാര്യർ പഴങ്കഥയായി; രാഹുലിന്റെ അഡാറ് കണ്ണിറുക്കൽ ബമ്പർ ഹിറ്റ്

  • 40
    Shares

സോഷ്യൽ മീഡിയയിൽ ഒരു കാലത്ത് തരംഗമായിരുന്നു. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രിയ ആഗോള പ്രശസ്തി നേടുന്നതും നമ്മൾ കണ്ടു. എന്നാൽ ആ കഥയൊക്കെ മറക്കാം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇപ്പോഴത്തെ താരം. ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ കണ്ണിറുക്കൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ മോദിക്കരികിൽ ചെന്ന് ആലിംഗനം ചെയ്ത ശേഷമായിരുന്നു രാഹുലിന്റെ കണ്ണിറുക്കൽ. ട്രോളൻമാർ അപ്പോൾ തന്നെ സംഭവം ഏറ്റെടുക്കുകയും ചെയ്തു

തന്റെ പ്രസംഗത്തിന് ശേഷമായിരുന്നു രാഹുൽ മോദിക്ക് അരികിലേക്ക് ചെന്നത്. പ്രസംഗത്തിൽ അതിരൂക്ഷമായ ഭാഷയിലാണ് രാഹുൽ മോദിയെ വിമർശിച്ചത്. ഇതിന് പിന്നാലെ മോദിക്ക് ഷേക്ക് ഹാൻഡ് ചെയ്ത രാഹുൽ അദ്ദേഹത്തെ പോലും അമ്പരപ്പിച്ച് ആലിംഗനം ചെയ്യുകയായിരുന്നു. രാഹുലിന്റെ പ്രവൃത്തിയെ സ്പീക്കർ വിമർശിക്കുമ്പോഴായിരുന്നു തന്റെ പാർട്ടിക്കാരെ നോക്കി രാഹുൽ കണ്ണിറുക്കിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *