മായാവതി ദേശീയ ചിഹ്നമാണ്; പ്രശംസ കൊണ്ട് മൂടി രാഹുൽ ഗാന്ധി

കോൺഗ്രസിനെതിരെ നിരന്തരം വിമർശനങ്ങളുയർത്തുമ്പോഴും മായാവതിയെ പ്രശംസിച്ച് രാഹുൽ ഗാന്ധി. മായാവതിയെ ദേശീയ ചിഹ്നം എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ മായാവതിയെ പ്രശംസിച്ചത്. ഇതുവഴി ബി എസ് പിയുമായുള്ള സഖ്യസാധ്യത കൂടിയാണ് രാഹുൽ തേടുന്നത്.

രാജ്യത്തിന് മായാവതി നൽകിയ സംഭാവനകളെ ബഹുമാനിക്കുന്നു. അവർ ഞങ്ങളുടെ പാർട്ടിയിൽ അല്ലായിരിക്കാം. പക്ഷേ രാജ്യത്തിന് വേണ്ടി ഒരു സന്ദേശം അവർ നൽകിയിട്ടുണ്ട്. അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അവരുമായി രാഷ്ട്രീയ യുദ്ധമുണ്ടെന്നത് ശരിയാണ്. പക്ഷേ അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *