ആർ എസ് എസ് നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് കോടതി
ആർ എസ് എസ് നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി മുംബൈ കോടതി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആർ എസ് എസ് ബന്ധമുണ്ടെന്ന് പറഞ്ഞതിനാണ് കേസ് ഫയൽ ചെയ്തത്. രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
രാഹുലിന് 15,000 രൂപ കെട്ടിവെച്ച് ജാമ്യം എടുക്കാമെന്ന് കോടതി അറിയിച്ചു. ആർ എസ് എസ് പ്രവർത്തകൻ ധ്രുതിമാൻ ജോഷിയാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്.