ചൗക്കിദാർ ചോർ ഹേ എന്ന മുദ്രവാക്യം തുടരും; സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുൽ ഗാന്ധി

ചൗക്കിദാർ ചോർ ഹേ എന്ന മുദ്രവാക്യം കോൺഗ്രസ് തുടരുമെന്ന് രാഹുൽ ഗാന്ധി. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനാണ് താൻ ക്ഷമ ചോദിച്ചത്. രണ്ട് മൂന്ന് അഴിമതികൾ കൂടി പുറത്തുവരാനുണ്ട്. അധികം വൈകാതെ അത് നിങ്ങൾ അറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

തൊഴിലിനെ കുറിച്ചും അഴിമതിയെ കുറിച്ചും സംവാദത്തിലേർപ്പെടാം. എന്നാൽ അത് അംബാനിയുടെ വീട്ടിൽ വെച്ച് വേണ്ടെന്നും രാഹുൽ പരിഹസിച്ചു. മോദിക്ക് വാർത്താ സമ്മേളനം നടത്താൻ പേടിയാണ്. ഇത് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ നാണക്കേടാണെന്നും രാഹുൽ പറഞ്ഞു

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യയുടെ സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം സ്വകാര്യ സ്വത്താണെന്നാണ് മോദി കരുതി വെച്ചിരിക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരാണെന്ന തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *