നരേന്ദ്രമോദിയുടെ അടിസ്ഥാനം തന്നെ നുണകളാണെന്ന് രാഹുൽ ഗാന്ധി; സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നു
ഭീഷണിപ്പെടുത്തി ഏത് സംസ്ഥാനത്തെയും വരുതിയിലാക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുൽ ആരോപിച്ചു.
തമിഴ്നാട്ടിലെ നാഗർകോവിലിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. താനൊരു കാവൽക്കാരനാണെന്നാണ് മോദി പറയുന്നത്. ഇതേ കാവൽക്കാരനാണ് രാജ്യത്തിന്റെ മുപ്പതിനായിരം കോടി അംബാനിക്ക് നൽകിയത് മോദിയുടെ അടിസ്ഥാനം തന്നെ നുണകളാണെന്നും രാഹുൽ കുറ്റപ്പെടുത്തി.