മോദി അനിൽ അംബാനിയുടെ പ്രധാനമന്ത്രി, അഴിമതിക്കാരൻ എന്ന് രാഹുൽ ഗാന്ധി

  • 25
    Shares

റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി അഴിമതിക്കാരനാണെന്നും അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നും രാഹുൽ പറഞ്ഞു. റഫാൽ കരാർ യാഥാർഥ്യമാകണമെങ്കിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ഇന്ത്യ നിർബന്ധം പിടിച്ചതായി ഫ്രഞ്ച് മാധ്യമം ഇന്ന് വെളിപ്പെടുത്തിയിരുന്നു.

അഴിമതി നടന്നുവെന്ന് ഉറപ്പാണ്. സർക്കാരിന്റെ മറവിലാണ് കുറ്റക്കാരുള്ളത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഫ്രാൻസിൽ എന്തിനാണ് പോയതെന്നും രാഹുൽ ചോദിച്ചു. റഫാൽ വെളിപ്പെടുത്തൽ നടത്തിയ ദസ്സോ മാധ്യമവും നിർമലാ സീതാരാമൻ സന്ദർശിക്കുന്നുണ്ട്. ഇനി പലതും പുറത്തുവരാതെ മറച്ചുവെക്കാനാണ് അവർ പോയതെന്ന് രാഹുൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *