മണ്ടൻ സിദ്ധാന്തങ്ങളല്ല രാജ്യത്തിന് വേണ്ടത്; നിർമലാ സീതാരാമനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ മോദി സർക്കാർ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. മണ്ടൻ സിദ്ധാന്തങ്ങൾ രാജ്യത്തിന് ആവശ്യമില്ല. ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാർത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു

ഇന്ത്യയിലെ വാഹന വിപണ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കാരണം രാജ്യത്തെ പുതുതലമുറയിൽ പെട്ടവർ ഓൺലൈൻ ടാക്‌സികളിലേക്ക് യാത്ര മാറ്റിയതു കൊണ്ടാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചാണ് രാഹുലിന്റെ പരാമർശം

ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകയാണ് പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യ പടിയെന്നും രാഹുൽ പറഞ്ഞു. വ്യാജവാർത്തകളോ, മില്ലേനിയലുകളെ കുറിച്ചുള്ള വിഡ്ഡിത്ത സിദ്ധാന്തമോ അല്ല ഇന്ത്യക്ക് വേണ്ടത്. മറിച്ച് സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള ശക്തമായ പദ്ധതിയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *