ശ്രദ്ധയാകർഷിച്ച് രാഹുൽ-ഗഡ്ഗരി സൗഹൃദം; മൈൻഡ് പോലും ചെയ്യാതെ അമിത് ഷാ

  • 95
    Shares

രാജ്യം 70ാം റിപബ്ലിക് ദിനം ആഘോഷിക്കവെ ശ്രദ്ധയാകർഷിച്ച് രാഹുൽ ഗാന്ധി-നിതിൻ ഗഡ്ഗരി സൗഹൃദം. ഡൽഹിയിൽ പരേഡ് നടന്നുകൊണ്ടിരിക്കെയാണ് മുൻനിരയിലിരുന്ന രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും തമ്മിൽ ദീർഘനേരം സംഭാഷണത്തിൽ മുഴുകിയത്.

ചടങ്ങ് തുടങ്ങിയത് മുതൽ അവസാനിക്കുന്നതുവരെ ഇരുവരും തമ്മിൽ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ രാഹുലിന്റെ വലതുവശത്ത് മൂന്ന് സീറ്റുകൾക്ക് അപ്പുറമിരുന്ന അമിത് ഷാ ഇവരുടെ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.

അടുത്ത കാലത്തായി മോദിക്കും ബിജെപി നേതൃത്വത്തിനുമെതിരെ വിമർശനച്ചുവയുള്ള പരാമർശങ്ങൾ ഗഡ്ഗരി നടത്തിയിരുന്നു. ഇതോടെയാണ് രാഹുൽ-ഗഡ്ഗരി സൗഹൃദം ചർച്ചയാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *