ലജ്ജയുണ്ടെങ്കിൽ നടപടിയെടുക്കു; മുസഫർപുർ പീഡനത്തിൽ നിതീഷിനെതിരെ രാഹുൽ ഗാന്ധി

  • 9
    Shares

മുസാഫർപൂർ ശിശു സംരക്ഷണ കേന്ദ്രത്തിലെ ലൈഗിംക ചൂഷണ കേസിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിലെ ജന്തർമന്ദിറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഒരടി പോലും ഇതിൽ നിന്ന് പിന്നോട്ടേക്കില്ലെന്നും രാഹുൽ പറഞ്ഞു. ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരവിന്ദ് കെജ്രിവാൾ, തൃണമൂൽ നേതാക്കൾ, സീതാറാം യെച്ചൂരി, ഡി രാജ, ശരത് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു

പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാർഥി നേതാക്കളായ കനയ്യ കുമാറും ഷഹലാ റാഷിദും പങ്കെടുത്തു. കേസിൽ ആരോപണവിധേയരായ ഉന്നതരായ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അഭയ കേന്ദ്രത്തിലെ ഏഴ് വയസ്സുകാരി അടക്കം പ്രായപൂർത്തിയാകാത്ത 34 പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചുമൂടുകയും ചെയ്തു. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമാണ് മുസഫർപൂർ അഭയകേന്ദ്രം പീഡനം.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *